കൊല്ലം: ജില്ലയില്‍ പരമാവധി ഗാര്‍ഹിക പൈപ്പ് കണക്ഷനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്‌ണന്‍ കുട്ടി നിര്‍ദേശം നല്‍കി. കലക്‌ടറേറ്റില്‍ ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ അവലോകനം നടത്തുകയായിരുന്നു മന്ത്രി.
നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാട്ടര്‍ കണക്ഷനുകള്‍ക്ക് പുറമേ ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 12,500 പുതിയ കണക്ഷനുകള്‍ നല്‍കണമെന്നും വരള്‍ച്ചാകാലത്തെ ജലദൗര്‍ലഭ്യ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ പരിപാലിക്കുന്നതിനൊപ്പം പുതിയവ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിൽ കൂടുതല്‍ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം - Water Resources Minister
വരള്‍ച്ചാകാലത്തെ ജലദൗര്‍ലഭ്യ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
![കൊല്ലം ജില്ലയിൽ കൂടുതല്‍ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം Water Resources Minister instructs to provide more household pipe connections in Kollam district](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5713446-896-5713446-1579022615299.jpg)
വരള്‍ച്ച നേരിടുന്നതിന് എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭജല - ജലസേചന - പൊതുമരാമത്ത് - വൈദ്യുതി വകുപ്പുകളുടെ യോഗം വിളിക്കണം. റോഡ് പൊളിക്കുന്നത് ആവശ്യമായ ഘട്ടങ്ങളില്‍ എംഎല്‍എമാരുടെ സഹായത്തോടെ അനുമതി വേഗത്തിലാക്കണം. പൈപ്പ് പൊട്ടലുകള്‍ നിയന്ത്രിക്കാന്‍ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണം. ജലവിതരണ ശൃംഖലയിലെ മര്‍ദം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. 2021 മാര്‍ച്ചോടെ ഞാങ്കടവ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയണം. വിളക്കുടി-മേലില-വെട്ടിക്കവല പദ്ധതി, മാങ്കോട് പദ്ധതി എന്നിവ ജല്‍ജീവന്‍ മിഷന്‍റെ ഭാഗമാക്കും. തൊടിയൂര്‍, തഴവ, കുലശേഖരപുരം എന്നിവിടങ്ങളിലായി നാല് കുഴല്‍ക്കിണറുകള്‍ അടിയന്തരമായി സ്ഥാപിക്കണം. കല്ലുവാതുക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.