കൊല്ലം: ആൾത്താമാസമില്ലാത്ത വീട്ടിൽ നിന്നും 30 ലിറ്റർ കോടപിടിച്ചു. കുണ്ടറ മുളവന പെട്രോൾ പമ്പിന് എതിർവശത്തെ ആൾത്താമാസമില്ലാത്ത വീട്ടിൽ നിന്നുമാണ് കുണ്ടറ പൊലീസ് കോട കണ്ടെത്തി നശിപ്പിച്ചത്.
മുളവന കൈതകോട് എസ്.എസ് ഭവനിൽ ശശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയാണ് പൊലീസ് നശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി ഈ വീട് ആൾ താമസം ഇല്ലാതെ കിടക്കുകയായിരുന്നു. വീടിനുള്ളിൽ നിന്നും ചാരായത്തിന്‍റെ ദുർഗന്ധം സംശയം തോന്നി വാതിൽ തുറന്നപ്പോഴാണ് കോട കണ്ടത്.