കൊല്ലം:തെരഞ്ഞെടുപ്പ് അടുത്തതോടെ തിരക്കിലാണ് കലാകാരനായ കൊല്ലം സ്വദേശി ശ്യാം. ജന്മനാ ഇടതു കൈ ഇല്ലെങ്കിലും ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. കാലാകാരനായ ശ്യാമിന്‍റെ ചുമരെഴുത്തുകളും മികച്ചതാണ്. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ കലാഭിരുചി ചുവരുകളിൽ തെളിയുമ്പോൾ അതിന് ആരാധകരും ഏറെയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ശ്യാമും കൂട്ടുകാരും ചുമരെഴുത്തുമായി തിരക്കിലാണ്.
തിരക്കൊഴിയാതെ ശ്യാം; ചുവരെഴുത്തുകളില്‍ സജീവം - തദ്ദേശ തെരഞ്ഞെടുപ്പ്
കാലാകാരനായ ശ്യമിന്‍റെ ചുമരെഴുത്തുകളും മികച്ചതാണ്. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ കലാഭിരുചി ചുവരുകളിൽ തെളിയുമ്പോൾ അതിന് ആരാധകരും ഏറെയാണ്.
അതിരാവിലെ നാലുപേർ അടങ്ങുന്ന സംഘം പെയിന്‍റ് നിറച്ച കുപ്പികളുമായി ഓട്ടോറിക്ഷയിൽ പുറപ്പെടും. കവലകളിലെ ചുമരുകളിലും വീട്ടു മതിലിലും വിവിധ പാർട്ടികളിൽ പെട്ട സ്ഥാനാർഥികളുടെ പേരും ചിഹ്നങ്ങളും വരച്ചിടും. 25 വർഷത്തെ അനുഭവ സമ്പത്ത് ജോലി എളുപ്പമാക്കും. നേരത്തെ ബുക്ക് ചെയ്ത മതിലിടങ്ങൾ സമയ ബന്ധിതമായി വരച്ചിടാൻ രാത്രി വൈകിയും തുടരേണ്ടി വരും.
ഏതായാലും വോട്ട് പെട്ടിയിലാക്കാൻ മത്സരിക്കുന്ന പാർട്ടികൾക്ക് ആയി ചുവരെഴുതിയും ചിത്രം വരച്ചും കഴിഞ്ഞുപോയ വറുതി കാലത്തോട് വിടചൊല്ലുകയാണ് ശ്യാമും കൂട്ടുകാരും. മറ്റ് സമയങ്ങളിൽ വീട് പെയിന്‍റിങ് ജോലികൾക്കും ആർട്ട് വർക്കുകളും ചെയ്യുമെന്ന് ശ്യം പറയുന്നു.