കേരളം

kerala

ETV Bharat / state

വോട്ടെണ്ണൽ ഫലം തത്സമയം, ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍: കലക്‌ടര്‍ ബി അബ്‌ദുല്‍ നാസര്‍

കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ബ്ലോക്ക് തലത്തില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയിൽ ഉള്ളത്. കൂടാതെ ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ കലക്‌ട്രേറ്റ് ഹാളില്‍ എണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം ഡാറ്റാ അപ്‌ലോഡ് സെന്‍ററുകൾ തയ്യാറായി

By

Published : Dec 14, 2020, 10:35 PM IST

vote counting kollam district  വോട്ടെണ്ണൽ കൊല്ലം ജില്ല  Collector B Abdul Nasser  16 വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ  കൊല്ലം  കലകടര്‍ ബി അബ്‌ദുല്‍ നാസര്‍
വോട്ടെണ്ണൽ ഫലം തത്സമയം; ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍: കലകടര്‍ ബി അബ്‌ദുല്‍ നാസര്‍

കൊല്ലം: വോട്ടെണ്ണലിന്‍റെ ഫലം തത്സമയം എത്തിക്കാന്‍ ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ കലക്‌ടര്‍ ബി അബ്‌ദുല്‍ നാസര്‍ അറിയിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടെയും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റർ, കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (കെസ്വാന്‍), കെല്‍ട്രോണ്‍, ബി എസ് എന്‍ എല്‍, ഐ ടി മിഷന്‍, ഐ കെ എം, ജില്ലാ റവന്യൂ ഐടി ടീം എന്നിവരുടെ പ്രതിനിധികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ബ്ലോക്ക് തലത്തില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയിൽ ഉള്ളത്. കൂടാതെ ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ കലക്‌ട്രേറ്റ് ഹാളില്‍ എണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം ഡാറ്റാ അപ്‌ലോഡ് സെന്‍ററുകൾ തയ്യാറായി. ഇവിഎം ഉപകരണത്തില്‍ നിന്നും ആകെ പോള്‍ ചെയ്‌ത് വോട്ട് റിട്ടേണിങ്ങ് ഓഫീസറുടെ അംഗീകാരത്തോടെ ട്രെന്‍ഡ് എന്ന സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെയാണ് അപ്‌ലോഡ് ചെയ്യുക. റിസള്‍ട്ട് വിവരങ്ങള്‍ തത്സമയം ഐ ടി മിഷന്‍ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ സെര്‍വറില്‍ എത്തും. തുടര്‍ന്ന് റിസള്‍ട്ട് വെബ്‌സൈറ്റിലേക്കും എത്തും. കെസ്വാന്‍ സുരക്ഷിത നെറ്റ്‌വർക്ക് സംവിധാനം ഒരുക്കും. ബി എസ് എന്‍ എല്‍ അധിവേഗ ഇന്‍റര്‍നെറ്റ് ലൈന്‍ ഒരുക്കും.

ഓരോ കൗണ്ടിങ് സെന്‍ററിലും അഞ്ച് ലാപ്പ്‌ടോപ്പ്, രണ്ട് പ്രിന്‍റർ, യു പി എസ് എന്നിവ അടങ്ങിയ ഹാര്‍ഡ്‌വെയർ സംവിധാനങ്ങള്‍ കെല്‍ട്രോണിന്‍റെ സഹായത്തോടെ ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാന്‍ കെ എസ് ഇ ബി ജനറേറ്റര്‍ സൗകര്യവും ഒരുക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത് നിരീക്ഷിക്കാനും പരിശീലനത്തിനും ജില്ലാതലത്തില്‍ മോണിറ്ററിങ് യൂണിറ്റും പ്രവർത്തിക്കും.

ABOUT THE AUTHOR

...view details