കൊല്ലം: വിസ്‌മയ കേസ് പ്രതി കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. വിസ്‌മയയുടെ നിലമേൽ കൈതോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടർന്ന് തെളിവെടുപ്പ് മാറ്റിവെച്ചു.
കിരണിന്‍റെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. കൊല്ലത്ത് കൊവിഡ് ബ്ലോക്ക് ജയിലില്ലാത്തതിനാൽ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. കിരണിനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് സ്‌ത്രീകളടക്കം നിരവധി പേരാണ് കൈതോട് വിസ്‌മയയുടെ വീടിന് സമീപം തടിച്ച് കൂടിയിരുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.