കേരളം

kerala

ETV Bharat / state

'ഒരു ചെറുനോവും ചിരിയാക്കി' ; വിസ്‌മയ അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ - vismaya tagged husband kiran kumar news

ജൂൺ എട്ടിന് വിസ്‌മയ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ഭർത്താവ് കിരൺ കുമാറിനെ ടാഗ് ചെയ്‌തിട്ടുണ്ട്.

ഒരു ചെറുനോവും ചിരിയാക്കി വിസ്മയ വാർത്ത  വിസ്‌മയയുടെ അവസാന പോസ്റ്റ് വാർത്ത  അനുശോചന സന്ദേശങ്ങൾ വിസ്മയ വാർത്ത  വിസ്‌മയ ആത്മഹത്യ കൊല്ലം വാർത്ത  vismaya last facebook post news  vismaya hanged kollam news  vismaya tagged husband kiran kumar news  vismaya kiran news latest
വിസ്‌മയയുടെ അവസാന പോസ്റ്റ്

By

Published : Jun 21, 2021, 9:24 PM IST

ആ പെൺകുട്ടി എത്ര മാത്രം സഹിച്ചിട്ടുണ്ടാകും!! കൊല്ലം ശൂരനാട്ടിലെ വിസ്‌മയ, ഇന്നും സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സ്‌ത്രീധനമെന്ന പൈശാചിക ഏർപ്പാടിന്‍റെ ഇരയാണ്.

മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ, ഭർതൃവീട്ടിൽ തൂങ്ങിമരിച്ച വിസ്‌മയയുടെ അവസാന ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം നിറയുന്നു. ഒപ്പം, ഭർത്താവ് കിരൺ കുമാറിനെതിരെ രോഷപ്രകടനവും അമർഷവും കമന്‍റുകളായി ഉയരുന്നുണ്ട്.

ജൂൺ എട്ടിന് വിസ്‌മയ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ കിരൺ കുമാറിനെ ടാഗ് ചെയ്‌തിട്ടുണ്ട്. മഴയത്ത് കാറിൽനിന്നും പകർത്തിയ വീഡിയോയാണ് പോസ്റ്റിലുള്ളത്. ഇതിനും ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം വിസ്മയ ഫേസ്ബുക്കിൽ പ്രൊഫൈൽ ഫോട്ടോയാക്കിയിരുന്നു.

വിസ്‌മയയ്ക്ക് നീതി വേണമെന്നും, ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊന്ന സൂരജിനെ പോലെ മറ്റൊരു ദ്രോഹിയാണ് കിരണെന്നും പോസ്റ്റിന് താഴെ കമന്‍റുകൾ നിറഞ്ഞു.

Also Read: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

തിങ്കളാഴ്‌ചയാണ് വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഭർത്താവിൽ നിന്ന് നിരന്തരം മർദനമേൽക്കേണ്ടി വന്നെന്ന് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്. സ്ത്രീധനമായി കൊടുത്ത കാർ കൊള്ളില്ലെന്ന് പറഞ്ഞും കിരൺകുമാർ മര്‍ദിച്ചിരുന്നതായി ആരോപണമുണ്ട്.

വിസ്‌മയയുടെ ആത്മഹത്യയിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

അതേസമയം, വിസ്‌മയയുടെ ആത്മഹത്യയിൽ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിസ്‌മയയുടെ മരണത്തിൽ സ്ത്രീധനവും, വിവാഹം കഴിപ്പിച്ച് വിട്ട് ബാധ്യത ഒഴിവാക്കി പെണ്ണിനെ ബലികഴിപ്പിക്കുന്ന സാമൂഹിക അനീതിയും കാരണമാണെന്ന തരത്തിലും ആക്ഷേപം ഉയരുന്നുണ്ട്.

ഭർത്താവിൽ നിന്ന് മനുഷ്യനാണെന്ന പരിഗണന പോലുമില്ലാതെ, കൊടും ക്രൂരതയും മർദനവും അസഭ്യവും ഏറ്റുവാങ്ങിയിട്ടും പ്രതികരിക്കാതെ ആത്മഹത്യ തെരഞ്ഞെടുത്ത വിസ്‌മയയുടെ തീരുമാനത്തിന് പിന്നിൽ അവൾ ജനിച്ചു വളർന്ന ചുറ്റുപാടും നിർണായകമായിട്ടുണ്ടെന്നാണ് ആരോപണം.

കഴുത്തിൽ കുരുക്കിട്ട് മരണത്തിലേക്ക് പുറപ്പെട്ട വിസ്‌മയ തിരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങാത്തതിന് കാരണം കെട്ടിക്കഴിഞ്ഞാൽ പെണ്ണിന്‍റെ ലോകം ഭർതൃ വീടാണെന്ന 21-ാം നൂറ്റാണ്ടിലെ കാഴ്‌ചപ്പാടാണെന്നും ചർച്ചകൾ നിറയുന്നു.

ABOUT THE AUTHOR

...view details