കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത കൊല്ലം നിലമേല്‍ സ്വദേശിനി വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെന്ന് പരാതി. വിസ്‌മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വിസ്‌മയയുടെ കുടുംബം പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ; പരാതിയുമായി കുടുംബം - kollam vismaya case
ശാസ്‌താംകോട്ടയില്‍ സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈല്‍
വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി; പരാതിയുമായി കുടുംബം
Also read : സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ : വിസ്‌മയ കേസിൽ വിധി തിങ്കളാഴ്‌ച
അതേസമയം വിസ്‌മയ കേസില്‍ കോടതി ഈ മാസം 23 ന് വിധി പറയും. കൊല്ലം ജില്ല അഡീഷണല്‍ കോടതിയാണ് കേസില്‍ വിധി പ്രസ്‌താവിക്കുന്നത്. 2021 ജൂണ്‍ 21 നാണ് വിസ്‌മയയെ ശാസ്‌താംകോട്ടയിലുള്ള ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.