കേരളം

kerala

ETV Bharat / state

വിസ്‌മയ കേസ്‌; കിരണിന്‍റെ പിതാവ്‌ കൂറുമാറിയതായി കോടതി - വിസ്‌മയ കേസ്‌

മുന്‍പ് മാധ്യമങ്ങള്‍ക്കും പൊലീസിനും നല്‍കിയ മോഴിയില്‍ നിന്നും വിഭിന്നമായാണ് സദാശിവന്‍ കോടതിയില്‍ മൊഴി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചത്.

Vismaya Case Kollam  Kiran Father statement  Kollam vismaya death updates  വിസ്‌മയ കേസ്‌  കിരണന്‍റെ പിതാവ്‌ കൂറുമാറി
വിസ്‌മയ കേസ്‌; കിരണിന്‍റെ പിതാവ്‌ കൂറുമാറിയതായി കോടതി

By

Published : Feb 1, 2022, 4:03 PM IST

കൊല്ലം: വിസ്‌മയ കേസില്‍ കിരണിന്‍റെ പിതാവ്‌ സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കഴുത്തിലെ കെട്ടഴിച്ച് ശുചിമുറിയിൽ കിടത്തിയ നിലയിലാണ് താൻ വിസ്‌മയയെ കണ്ടതെന്നാണ് മുൻപ് പൊലീസിനും മാധ്യമങ്ങൾക്കും സദാശിവന്‍ നൽകിയ മൊഴി. ഇത് കോടതിയില്‍ നിഷേധിച്ചതിനെത്തുടർന്ന്‌ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. തലയണയ്ക്കടിയിൽ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്‌മയ ആത്മഹത്യ ചെയ്‌തതെന്നും സദാശിവൻ പിള്ള കോടതിയിൽ പറഞ്ഞു.

വിസ്‌മയ മരിച്ച ദിവസം രാത്രി 11.30ന് കരച്ചിൽ കേട്ട്‌ താൻ വീടിന്‍റെ മുകൾ നിലയിൽ എത്തിയിരുന്നതായി സദാശിവൻപിള്ള കോടതിയിൽ മൊഴി നൽകി. തുടർന്ന് ഒന്നരയോട്‌ കൂടി കിരണിന്‍റെ ശബ്‌ദം കേട്ട് അവരുടെ മുറിയിൽ എത്തി വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ താനും കിരണും കൂടി വാതിൽ തള്ളിത്തുറന്നു. അപ്പോള്‍ വിസ്‌മയ തൂങ്ങി നിൽക്കുന്നതാണു കണ്ടത്.
വിസ്‌മയെ താങ്ങി അഴിച്ചു കിടത്തിയെന്നും കിരൺ കൃത്രിമ ശ്വാസം നൽകിയെന്നും സദാശിവൻപിള്ള കോടതില്‍ പറഞ്ഞു. മൂക്കിൽ വിരൽ വച്ച്‌ നോക്കിയപ്പോൾ വിസ്‌മയ മരിച്ചതായി മനസിലായി. തലയണയുടെ അടിയിൽ ആത്മഹത്യ കുറിപ്പും കണ്ടു. കുറിപ്പുമായി താൻ പൊലീസ് സ്റ്റേഷനിൽ പോയി. രണ്ട്‌ മണിക്കൂർ കഴിഞ്ഞാണ് വിസ്‌മയയെ ആശുപത്രിയിൽ കൊണ്ടുപോയത്. അന്ന്‌ മാധ്യമങ്ങളോടും മറ്റും കള്ളം പറയുകയായിരുന്നെന്നും കോടതിയില്‍ സാക്ഷി മൊഴി നൽകി.

Also Read: ഗൂഢാലോചനക്കേസ്; അന്വേഷണവുമായി സഹകരിച്ചാൽ മാത്രമേ മുൻകൂർ ജാമ്യത്തിന് അർഹതയുള്ളുവെന്ന് കോടതി

സദാശിവൻ പിള്ളയുടെ സഹോദര പുത്രൻ അനിൽ കുമാറിനെയും വിസ്‌തരിച്ചു. വിസ്‌മയ മരിച്ച വിവരം സദാശിവൻ പിള്ളയാണ് അറിയിച്ചതെന്ന് അദ്ദേഹം മൊഴി നൽകി. സദാശിവൻപിള്ളയും കിരണും തമ്മിലുള്ള ഫോൺ സംഭാഷണം കോടതി കേട്ടു. പ്രോസിക്യൂഷന്‌ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, പ്രതിഭാഗത്തിന്‌ വേണ്ടി അഡ്വ. പ്രതാപ് ചന്ദ്രൻപിള്ള എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details