കേരളം

kerala

ETV Bharat / state

പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം - ജാമ്യമില്ലാ വകുപ്പ്

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സച്ചിന്‍ ദാസിനെ ജാമ്യത്തില്‍ ഇറക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.

പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം

By

Published : Jul 29, 2019, 6:39 PM IST

Updated : Jul 29, 2019, 8:09 PM IST

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം. വാഹനപരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സച്ചിന്‍ ദാസിനെ ജാമ്യത്തില്‍ ഇറക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘമാണ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‌തത്. സച്ചിന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറഞ്ഞു. രേഖകള്‍ പരിശോധിച്ച് വിട്ടയക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കയറി അതിക്രമങ്ങള്‍ കാണിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സച്ചിന്‍ ദാസ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.

പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം
Last Updated : Jul 29, 2019, 8:09 PM IST

ABOUT THE AUTHOR

...view details