കേരളം

kerala

ETV Bharat / state

വിജയൻപിള്ളയുടെ സിനിമ മാത്രമല്ല, കൃഷിയും സൂപ്പർ ഹിറ്റാണ് - മഴമുറി

നിരവധി സിനിമൾക്കും സീരിയലുകൾക്കും പശ്ചാത്തലമായ നൂറുവർഷം പഴക്കമുള്ള "കെട്ടിടത്തിൽ" വീടും വിജയൻ പിള്ളയുടെ കൃഷിയും  കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന പോളിഹൗസുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ട്രിപ്പ് ഇറിഗേഷൻ രീതി

By

Published : Aug 19, 2019, 10:37 AM IST

Updated : Aug 19, 2019, 3:59 PM IST

കൊല്ലം: വിഷരഹിത പച്ചക്കറി എന്ന ആശയം സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ വിജയൻപിള്ളക്ക് അത് മണ്ണില്‍ മനസറിഞ്ഞുള്ള ജീവിത രീതിയാണ്. കൊല്ലം പടിഞ്ഞാറേകല്ലട കാരാളി മുക്കിലെ വിജയൻ പിള്ളയുടെ വീട്ടിൽ കൃഷി സൂപ്പർ ഹിറ്റാണ്. അടൂർഭാസി സിനിമകളിൽ നിർമാണ സഹായിയായി ജീവിതം തുടങ്ങിയ വിജയൻ പിള്ളയ്ക്ക് ഇപ്പോൾ കൃഷിയാണ് ജീവിതചര്യ. വിശാലമായ തോട്ടത്തിൽ പാവൽ, പയർ, പടവലം, മത്തൻ, കുമ്പളം തുടങ്ങിയവ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നു. തക്കാളി, വെണ്ട, മുളക്, ക്യാരറ്റ് എന്നിവ ഇരുന്നൂറോളം ഗ്രോബാഗുകളിലായി വളര്‍ത്തുന്നു.

വിജയൻപിള്ളയുടെ സിനിമ മാത്രമല്ല, കൃഷിയും സൂപ്പർ ഹിറ്റാണ്

നിരവധി സിനിമകള്‍ക്കും സീരിയലുകൾക്കും പശ്ചാത്തലമായ നൂറുവർഷം പഴക്കമുള്ള " കെട്ടിടത്തിൽ" വീടും വിജയൻ പിള്ളയുടെ കൃഷിയും കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന പോളിഹൗസുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സിയാറ എന്ന വിളിപ്പേരുള്ള പച്ചമുളകാണ് പോളി ഹൗസിനുള്ളിൽ നൂതന രീതിയിൽ വളർത്തിയെടുക്കുന്നത്. ഹൈഡ്രോപോണിക് രീതിയിൽ സജ്ജീകരിച്ച മഴമുറിയും വിജയൻ പിള്ളയുടെ മറ്റൊരു പരീക്ഷണ വിജയമാണ്.

നിശ്ചിത വ്യാസമുള്ള പൈപ്പുകളിലൂടെ താഴത്തെ സംഭരണിയിൽ നിന്ന് ജൈവിക മൂലകങ്ങൾ അടങ്ങിയ ജലം വിളകളിൽ പമ്പ് ചെയ്യുകയാണ് മഴമുറിയുടെ രീതി. ഡ്രിപ്പ് ഇറിഗേഷൻ രീതിയിലാണ് മറ്റ് വിളകൾ പരിപാലിക്കുന്നത്. മൂന്നേക്കറില്‍ പച്ചക്കറികൾക്ക് പുറമേ ഫല വൃക്ഷങ്ങളും വലിയ അളവിൽ കൃഷി ചെയ്യുന്നുണ്ടിവിടെ.

Last Updated : Aug 19, 2019, 3:59 PM IST

ABOUT THE AUTHOR

...view details