പുതുതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്‍റർനെറ്റിന്‍റേയും സമൂഹമാധ്യങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍. കൊല്ലം അമൃതപുരി ക്യാമ്പസില്‍ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് 'വിദ്യുത് 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളെ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതിനായി യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍റർനെറ്റിന്‍റെ വിപത്തിനെക്കുറിച്ച് പതിനഞ്ച് വർഷം മുമ്പ് തന്നെ മാതാ അമൃതാനന്ദമയി ഡോ.എ.പി.ജെ അബ്ദുൽ കലാമിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സൗരോര്‍ജ്ജം സംഭരിക്കുന്നതില്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.