കൊല്ലം:ആര്‍. ശങ്കറിനെ തകര്‍ത്തത് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും സമുദായത്തിലുള്ളവരുമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആര്‍. ശങ്കര്‍ എസ്എൻഡിപി സ്മാരക കൊട്ടാരക്കര യൂണിയന്‍റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തെ തകര്‍ക്കാൻ നടക്കുന്ന ക്ഷുദ്ര ശക്തികള്‍ സമുദായത്തിലുള്ളവർ: വെള്ളാപ്പള്ളി നടേശൻ - എസ്എൻഡിപി സ്മാരക കൊട്ടാരക്കര യൂണിയൻ
ആര്‍. ശങ്കര്‍ എസ്എൻഡിപി സ്മാരക കൊട്ടാരക്കര യൂണിയന്‍റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തെ തകര്‍ക്കാൻ നടക്കുന്ന ശുദ്രശക്തികള്‍ സമുദായത്തില്‍ തന്നെയുണ്ടെന്നും എല്ലാവരും ഐക്യപ്പെടണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയന്‍ പ്രസിഡന്‍റ് സതീഷ് സത്യപാലന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി കെ.എന്‍. സത്യപാലന്‍ സ്മാരക ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പർ പ്രീതി നടേശന്‍ ഗുരുദേവ ക്ഷേത്രസമര്‍പ്പണം നടത്തി. യൂണിയന്‍റെ കനക ജൂബിലി മന്ദിരത്തോട് സമന്വയിപ്പിച്ചാണ് രണ്ടര കോടി രൂപ ചെലവില്‍ പ്ളാറ്റിന് ജൂബിലി സ്മാരക മന്ദിരം നിര്‍മ്മിച്ചത്.