കൊല്ലം ബൈപ്പാസില്‍ വാഹനാപകടം പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക് - vehicle accident in kollam bypass
18:53 July 21
ഒരു കാറിന്‍റെ എൻജിൻ തെറിച്ചു മാറിയ അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്.
കൊല്ലം: ദേശീയപാതയില്‍ ആല്‍ത്തറമൂടിന് സമീപം കൊല്ലം ബൈപ്പാസില്‍ മൂന്നു കാറുകൾ കൂട്ടിയിച്ച് വൻ അപകടം. അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ ഒരു കാറിന്‍റെ എൻജിൻ തെറിച്ചു മാറി.
ഫയർ ഫോഴ്‌സ് എത്തി രക്ഷാ പ്രവർത്തനം നടക്കുന്നു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറും തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ കാറുകളുമാണ് അപകടത്തില്‍ പെട്ടത്.
ALSO READ:ട്രാന്‍സ്‌ജെന്‍ഡറുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരവ്