കേരളം

kerala

ETV Bharat / state

കൊല്ലത്ത് വീടു മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും ബൈക്കും തീ വച്ച് നശിപ്പിച്ചു - ക്രൈം ന്യൂസ്

തീ പടർന്ന് വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൈലാപ്പൂര്‍ സ്വദേശി അംലാദിന്‍റെ വാഹനങ്ങളാണ് നശിപ്പിച്ചത്.

സ്‌കൂട്ടറും ബൈക്കും തീ വെച്ച് നശിപ്പിച്ചു  കൊല്ലം  കൊല്ലം പ്രാദേശിക വാര്‍ത്തകള്‍  vehicles parked outside the home destroyed in fire  kollam  kollam local news  crime news  kollam crime news  ക്രൈം ന്യൂസ്  കൊല്ലം ക്രൈം ന്യൂസ്
കൊല്ലത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും ബൈക്കും തീ വെച്ച് നശിപ്പിച്ചു

By

Published : Mar 4, 2021, 12:18 PM IST

Updated : Mar 4, 2021, 12:37 PM IST

കൊല്ലം:മൈലാപ്പൂരിൽ വീടു‌ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും സാമൂഹികവിരുദ്ധർ തീ വച്ച് നശിപ്പിച്ചു. അജീന മൻസിലിൽ അംലാദിന്‍റെ വീട്ട് മുറ്റത്തെ സ്‌കൂട്ടറും ബൈക്കുമാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹികവിരുദ്ധർ തീ വച്ചു നശിപ്പിച്ചത്. ഏകദേശം നാലുലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.

ജനൽ ചില്ലുകൾ പൊട്ടുന്ന ശബ്‌ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് ജനലിലൂടെ തീ ആളി പടരുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ സമീപവാസികളെയും കൊട്ടിയം പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചിരുന്നു. അപ്പോഴേക്കും ബൈക്കും സ്‌കൂട്ടറും പൂർണമായും കത്തിനശിച്ചു. തീപടർന്ന് വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ വൈദ്യുതി മീറ്ററും വീടിന്‍റെ ജനലുകളും അഗ്നിക്കിരയായി. സംഭവസമയത്ത് വീട്ടിൽ അംലാദും ഭാര്യയും ഇളയ മകളും മാത്രമാണ് ഉണ്ടായിരുന്നത്.

കൊല്ലത്ത് വീടു മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും ബൈക്കും തീ വച്ച് നശിപ്പിച്ചു

തീ പടരുന്നത് തക്കസമയത്ത് കണ്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. അംലാദിന്‍റെ വീടിനു സമീപത്തെ വയലിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സാമൂഹികവിരുദ്ധർ മദ്യവും മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കൊട്ടിയം പൊലീസും ഫോറൻസിക് വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുകയായിരുന്നു അംലാദ്.

Last Updated : Mar 4, 2021, 12:37 PM IST

ABOUT THE AUTHOR

...view details