കൊല്ലം: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യ യാത്രകൾ നടത്തിയ 507 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുനിരത്തിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ 496 കേസുകളിലായി 456 വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ, നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തുടരുന്നുണ്ട്. കൊല്ലം റൂറൽ പൊലീസ് 272 കേസുകളിലായി 279 പേരെ അറസ്റ്റ് ചെയ്യുകയും 260 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. സിറ്റി പൊലീസ് 224 കേസുകളിലായി 228 പേരെ അറസ്റ്റ് ചെയ്‌ത് 196 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
ലോക് ഡൗണിലും തിരക്കേറി നഗരം; 507 പേര്‍ അറസ്റ്റില്‍
ലോക് ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ ഏപ്രിൽ അഞ്ച് വരെ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 2,986 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തുടരുകയാണ്
ലോക് ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ ഏപ്രിൽ അഞ്ച് വരെ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 2,986 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിൽ 3,046 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം 2,335 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. പകർച്ചവ്യാധി ഓർഡിനൻസിന്‍റെ പേരിലാണ് ഇവയിൽ 1,035 കേസുകളും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതിന് പുറമെ, തട്ടാമല മാർക്കറ്റിൽ വിൽപനയ്ക്ക് വച്ചിരുന്ന പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യങ്ങളാണ് ഇരവിപുരം പൊലീസിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി ആവശ്യമായ സഹായങ്ങളും എത്തിക്കുന്നുണ്ട്.