കേരളം

kerala

ETV Bharat / state

സമഭാവനയിലും സഹവർത്തിത്വത്തിലും അധിഷ്‌ഠിതമായ മഹത്തായ പാരമ്പര്യത്തിന്‍റെ ഉത്‌പന്നമാണ് ഇന്ത്യൻ ഭരണഘടന; വി ഡി സതീശൻ - ഭരണഘടനയെക്കുറിച്ച് വി ഡി സതീശൻ

കൊല്ലം ജില്ല പഞ്ചായത്തിന്‍റെ ദി സിറ്റിസൺ കാമ്പയിനിലൂടെ ഭരണഘടന സമ്പൂർണ സാക്ഷരത നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചവറ ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കുന്ന സമ്മേളനം വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു.

vd satheeshan about constitution  vd satheeshan about indian constitution  vd satheeshan at kollam  vd satheeshan statement  വി ഡി സതീശൻ  ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് വി ഡി സതീശൻ  ഇന്ത്യൻ ഭരണഘടന വി ഡി സതീശന്‍റെ പ്രസ്‌താവന  ഭരണഘടനയെക്കുറിച്ച് വി ഡി സതീശൻ  വി ഡി സതീശൻ ഇന്ത്യൻ ഭരണഘടന
സമഭാവനയിലും സഹവർത്തിത്വത്തിലും അധിഷ്‌ഠിതമായ മഹത്തായ പാരമ്പര്യത്തിന്‍റെ ഉത്‌പന്നമാണ് ഇന്ത്യൻ ഭരണഘടന; വി ഡി സതീശൻ

By

Published : Nov 25, 2022, 12:41 PM IST

കൊല്ലം:സമഭാവനയിലും സഹവർത്തിത്വത്തിലും അധിഷ്‌ഠിതമായ മഹത്തായ പാരമ്പര്യത്തിന്‍റെ ഉത്‌പന്നമാണ് ഇന്ത്യൻ ഭരണഘടനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊല്ലം ജില്ല പഞ്ചായത്തിന്‍റെ ദി സിറ്റിസൺ കാമ്പയിനിലൂടെ ഭരണഘടന സമ്പൂർണ സാക്ഷരത നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചവറ ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് വി ഡി സതീശൻ

ഭരണഘടനാപരമായി ഗവൺമെന്‍റിന്‍റെ ശുപാർശകൾ നടപ്പാക്കുകയെന്ന അധികാരമാണ്‌ ഗവർണർക്ക് ഉള്ളതെങ്കിലും, യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് സംസ്ഥാന നിയമ നിർമ്മാണ സഭ നൽകിയ അധികാരങ്ങൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രഖ്യാപനത്തിന്‍റെ സാക്ഷ്യപത്രം പ്രതിപക്ഷനേതാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറി.

എൻ കെ പ്രേമചന്ദ്രൻ എംപി, സുജിത്ത് വിജയൻ പിള്ള എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ ഡാനിയൽ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details