കൊല്ലം: ഡീസല്‍ പ്രതിസന്ധി കെ.എസ്.ആർ.ടി.സിയെ മരണത്തിലേക്ക് അടുപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിന്‍റെ സൂചനയായിട്ടാണ് സർവീസുകൾ നിർത്തലാക്കിയത്. ലാഭത്തിലുള്ള സര്‍വീസുകളെല്ലാം സ്വിഫ്റ്റിലാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.
ഡീസല്‍ പ്രതിസന്ധി; കെഎസ്‌ആര്‍ടിസിയെ മരണത്തിലേക്ക് അടുപ്പിക്കുന്നു: വി.ഡി സതീശന്‍ - ഓര്‍ഡിനറി സര്‍വീസുകള്‍
ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനും ഞായറാഴ്‌ചകളിലെ ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കാനും തീരുമാനം.
കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വെട്ടി കുറച്ചതിനെതിരെ പ്രതികരണവുമായി വി.ഡി സതീശന്‍
സ്വിഫ്റ്റ് നടപ്പിലാക്കിയതോട് കൂടി കെ.എസ് ആർ.ടി.സിയുടെ നഷ്ടം അഞ്ചിരട്ടിയായി ഉയർന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയെ അടച്ച് പൂട്ടാനുള്ള നീക്കമാണിതെന്നും വിഡി സതീശൻ പറഞ്ഞു.
also read:ഡീസൽ പ്രതിസന്ധി: കെഎസ്ആർടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു, ഞായറാഴ്‌ച ഓർഡിനറി സർവീസുകൾ ഒഴിവാക്കും