ഉത്ര കൊലപാതകം; അഞ്ചൽ സിഐക്കെതിരെ റിപ്പോര്‍ട്ട്
കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ സി.ഐ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു
ഉത്ര കൊലപാതകം; അഞ്ചൽ സി.ഐയ്ക്കെതിരെ പൊലീസ് റിപ്പോർട്ട്
കൊല്ലം:ഉത്രയുടെ കൊലപാതക കേസിൽ അഞ്ചൽ സി.ഐ സിഎൽ സുധീറിനെതിരെ പൊലീസ് റിപ്പോർട്ട്. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ സി.ഐ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് കൊല്ലം റൂറൽ എസ്.പി ഡി.ജി.പിക്ക് കൈമാറി. കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ സി.ഐ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു.