കൊല്ലം:അഞ്ചലില്‍ യുവതി പമ്പ് കടിയേറ്റ് മരിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉത്രയുടെ മാതാവ് മണിമേഖല. സൂരജ് മകള്‍ക്ക് ജ്യൂസ് നൽകിയെന്നാണ് ആരോപണം. ഉത്രക്ക് ഉറക്ക ഗുളിക നല്‍കിയിരിക്കാമെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘവുമുള്ളത്.
ഉത്രാ വധം; സൂരജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉത്രയുടെ അമ്മ - daughter
സൂരജ് മകള്‍ക്ക് ഉറക്ക ഗുളിക കലര്‍ത്തിയ ജ്യൂസ് നൽകിയെന്നാണ് ആരോപണം. ഉത്രക്ക് ഉറക്ക ഗുളിക നല്‍കിയെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘവുമുള്ളത്.
ഇത് ശരിവെക്കുന്ന തരത്തിലാണ് നിലവില്‍ ഉത്രയുടെ മാതാവ് മൊഴി നല്‍കിയിരിക്കുന്നത്. മെയ് ആറിന് വൈകുന്നേരമാണ് സൂരജ് ഉത്രയ്ക്ക് ജ്യൂസ് നൽകിയതെന്ന് മാതാവ് ആരോപിച്ചു. വീട്ടില്‍ നേരത്തെ തന്നെ ജ്യൂസ് തയ്യാറാക്കി വച്ചിരുന്നു. ശേഷം സൂരജിന് കുടിക്കാനായി നല്‍കിയ ജ്യൂസ് തിരിച്ച് നല്‍കി. ചായ മതിയെന്ന് പറഞ്ഞാണ് സൂരജ് ജ്യൂസ് നിരസിച്ചത്. പിന്നീട് ജ്യൂസ് തിരികെ വാങ്ങി ഉത്രക്ക് നല്‍കുകയായിരുന്നു. ഗ്ലാസ് തിരികെ കൊണ്ട് വച്ചതും സൂരജ് തന്നെയാണെന്ന് മാതാവ് പറയുന്നു.
പാമ്പു കടിയേറ്റിട്ടും ഉത്രയുടെ നിലവിളിയോ ശബ്ദമോ പുറത്തു കേൾക്കാത്തത്തിൽ നേരത്തെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ഉത്രയെ കൊല്ലാൻ കാരണം വിവാഹമോചനം ഭയന്നാണെന്ന സൂരജിന്‍റെ കുറ്റസമ്മത മൊഴി ഉത്രയുടെ പിതാവ് വിജയസേനൻ തള്ളി. വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. ശാരീരിക മാനസിക പീഡനത്തെ തുടർന്ന് ഉത്രയെ വീട്ടിലേക്ക് കൊണ്ട് വരാൻ പോയിരുന്നു. എന്നാൽ സൂരജിന്‍റെയും വീട്ടുകാരുടെയും അഭ്യർഥനമാനിച്ച് മകളെ വീട്ടിൽ തന്നെയാക്കി തിരികെ വരികയായിരുന്നു.