ഉത്രയുടെ മരണത്തിൽ സൂരജിന്‍റെ മാതാപിതാക്കൾക്കും സഹോദരിക്കും വ്യക്തമായ പങ്ക്; ഉത്രയുടെ പിതാവ് ഇടിവി ഭാരതിനോട് - കൊല്ലം വാര്‍ത്തകള്‍
സൂരജിന്‍റെ ബന്ധുക്കള്‍ നേരത്തെയും ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു
കൊല്ലം:അഞ്ചലിലെ ഉത്രയുടെ മരണത്തിൽ ഒന്നാം പ്രതി ഭർത്താവ് സൂരജിന് പുറമെ കൂടുതൽ പേരുടെ പങ്ക് സംശയിച്ച് ഉത്രയുടെ പിതാവ് വിജയസേനൻ. സൂരജിന്‍റെ മാതാപിതാക്കൾക്കും സഹോദരിക്കും മരണത്തിൽ പങ്കുണ്ട്. നേരത്തെ പലതവണ ശാരീരികവും മാനസികവുമായി ഉത്രയെ അവർ പീഡിപിപ്പിച്ചിരുന്നു. സഹോദരിയെയും അവരുടെ സുഹൃത്തുക്കളേയും സംശയിക്കുന്നു. ഒറ്റയ്ക്ക് സൂരജിന് കൊലപാതകം ചെയ്യാനാകില്ലെന്നും സംഭവത്തിൽ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും ഉത്രയുടെ പിതാവ് ഇടിവി ഭാരതിനോട് പറഞ്ഞു.