കൊല്ലം:ഉത്രാ കൊലക്കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തു. ഗാര്‍ഹിക പീഡനവും ഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഇതോടെ സൂരജിന്‍റെ വീട്ടിലുള്ള എല്ലാവരും അറസ്റ്റിലായിരിക്കുകയാണ്. സൂരജിനേയും അച്ഛനേയും നേരത്തെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. ജില്ലാ ക്രൈംബ്രാഞ്ചാണ് അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തത്.
ഉത്രാ കൊലക്കേസ്; സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍ - sister and mother arrest
ജില്ലാ ക്രൈംബ്രാഞ്ചാണ് സൂരജിന്‍റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തത്. ഇവരെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍
സൂരജിന്‍റെ അമ്മ രേണുകയുടെയും സഹോദരി സൂര്യയുടെയും അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്‌പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ശേഷം കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുവരികയായിരുന്നു. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Last Updated : Aug 22, 2020, 4:04 PM IST