കേരളം

kerala

ETV Bharat / state

ഉത്ര കൊലപാതകം; കുഞ്ഞിനെ മാതൃ കുടുംബം ഏറ്റെടുത്തു

കേസിലെ പ്രതിയും കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്‍റെ വീട്ടിലായിരുന്നു ഒരു വയസുള്ള കുഞ്ഞ്

uthra murder case  kollam news  ഉത്ര കൊലപാതകം  കേരള പൊലീസ് വാര്‍ത്തകള്‍
ഉത്ര കൊലപാതകം; കുഞ്ഞിനെ മാതൃ കുടുംബം ഏറ്റെടുത്തു

By

Published : May 26, 2020, 1:24 PM IST

Updated : May 26, 2020, 5:02 PM IST

കൊല്ലം: പാമ്പിനെ കൊണ്ട് കൊത്തിച്ച് ഭർത്താവ് കൊലപ്പെടുത്തിയ അഞ്ചൽ സ്വദേശി ഉത്രയുടെ ഒരു വയസുള്ള മകനെ അമ്മയുടെ വീട്ടുകാർക്ക് ഏറ്റെടുത്തു. ഉത്രയുടെ ഭർത്താവും കൊലയാളിയുമായ സൂരജിന്‍റെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് ഉത്രയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ അടൂർ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് കുട്ടിയെ ഏറ്റുവാങ്ങിയത്.

ഉത്ര കൊലപാതകം; കുഞ്ഞിനെ മാതൃ കുടുംബം ഏറ്റെടുത്തു

പൊലീസ് ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിന്‍റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിർദേശം ഉത്രയുടെ വീട്ടുകാർ തള്ളി. ഇതിനിടെ ഉത്രയുടെ കുഞ്ഞിനേയും കൊണ്ട് സൂരജിന്‍റെ അമ്മ ഒളിവിൽ പോയതും അനിശ്ചിതത്വം സൃഷ്ടിച്ചു. ശിശു ക്ഷേമസമിതിയുടെ ഉത്തരവിന് പിന്നാലെ കുഞ്ഞിനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് തന്നെ ഉത്രയുടെ പിതാവ് അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അടൂർ പൊലീസിന്‍റെ ആവശ്യപ്രകാരം അഞ്ചൽ പൊലീസ് സൂരജിന്‍റെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് വീട്ടിൽ ഇല്ലെന്ന വിവരമറിയുന്നത്. തുടർന്ന് സൂരജിന്‍റെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടു വന്നത്. പിന്നാലെ വനിതാ പൊലീസ് എത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുഞ്ഞുമായി സൂരജിന്‍റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാൻ പോയന്നാണ് സൂരജിന്‍റെ കുടുംബത്തിന്‍റെ വാദം. കുട്ടിയെ ഒളിപ്പിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാൻ സൂരജിന്‍റെ കുടുംബം തയ്യാറായത്.

Last Updated : May 26, 2020, 5:02 PM IST

ABOUT THE AUTHOR

...view details