കൊല്ലം:ഉത്ര വധക്കേസ് പ്രതികളെ തെളിവെടുപ്പിനായി വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. പ്രതികളായ സൂരജിനെയും സുരേഷിനെയും മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ച് വനം വകുപ്പ് വിദഗ്‌ദ്ധ സംഘം നാളെ വീണ്ടും തെളിവെടുപ്പ് നടത്തും.
ഉത്ര വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി - uthra death news
ഉത്രയെ ആദ്യമായി കടിച്ച അണലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിക്കാനാണ് വനംവകുപ്പ് പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഉത്ര വധക്കേസ്
കല്ലുവാതുക്കൽ നിന്നും പ്രതിയായ സുരേഷ് ഫെബ്രുവരി 24ന് പിടിച്ച അണലിയെയാണ് 25ന് പറക്കോട്ടെ വീട്ടിൽ എത്തി സൂരജിന് കൈമാറിയത്. ഈ പാമ്പാണ് മാർച്ച് രണ്ടിന് ഉത്രയെ ആദ്യമായി കടിച്ചത്. എന്നാല്‍ ഈ പാമ്പിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നില്ല. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാനാണ് വീണ്ടും തെളിവെടുപ്പ് നടക്കുന്നത്. മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതികളെ അഞ്ചൽ റെയ്ഞ്ച് ഓഫീസർ ബി ആർ ജയന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ വാങ്ങിയത്.