കൊല്ലം:Uthra Murder Case ഉത്ര കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജിനെ പുനലൂർ കോടതിയിൽ ഹാജരാക്കി. പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്ന സൂരജിനെ സ്ത്രീധന പീഡനക്കേസിലാണ് ബുധനാഴ്‌ച രാവിലെ പുനലൂർ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഈ കേസിൽ സൂരജിൻ്റെ പിതാവ് സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും പ്രതികളാണ് Life Sentence For Sooraj.
LISOORAJഇവരും കോടതിയിൽ ഹാജരായിരുന്നു. മുന്‍പ് റിമാൻഡിലായിരുന്ന സൂരജിൻ്റെ മാതാപിതാക്കളും സഹോദരിയും ഇപ്പോൾ ജാമ്യത്തിലാണ്. കോടതി കേസ് അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കും.