കൊല്ലം: ഉത്ര വധക്കേസിൽ പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. കേസിൽ മാപ്പ് സാക്ഷിയാക്കണമെന്ന സുരേഷിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കിയിരുന്നു. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
ഉത്ര കൊലപാതകം; പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി - മാപ്പുസാക്ഷി
ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷാണ്.

ഉത്ര കൊലപാതകം; പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി
തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചതോടെയാണ് തീരുമാനം വന്നത്. കേസിലെ ഒന്നാം സാക്ഷിയായ സുരേഷിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കൊലപാതക കേസിൽ മാപ്പ് സാക്ഷിയാക്കിയാലും സുരേഷ് ഉടൻ ജയിൽ മോചിതനാകില്ല. സുരേഷിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.