കൊല്ലം:അഞ്ചലിൽ ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്ര കൊലക്കേസിൽ വനം വകുപ്പിന്‍റെ തെളിവെടുപ്പിൽ പ്രതി നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് സൂചന.
ഉത്രയുടെ വീട്ടിലെത്തിച്ച സൂരജിനെ കിടപ്പുമുറിയിലും വീട്ടുപരിസരത്തും പാമ്പിനെ കുഴിച്ചിട്ട സ്ഥലത്തും തെളിവെടുപ്പ് നടത്തി. സൂക്ഷിച്ചിരുന്ന പാത്രത്തില്‍ നിന്നും കുടഞ്ഞിട്ടപ്പോള്‍ കടിക്കാതിരുന്ന പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്ന് സൂരജ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പാമ്പിന്‍റെ കടിയേറ്റാണ് ഉത്ര മരിച്ചതെന്നും പട്ടിണിക്കിട്ട പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്നും സൂരജ് വനംവകുപ്പിനോട് സമ്മതിച്ചു. നാല്‍പ്പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് സൂരജിനെ തെളിവെടുപ്പിന് എത്തിച്ചത്.