കൊല്ലം: ഉത്ര കൊലക്കേസില്‍ 82-ാം നാള്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റൂറല്‍ എസ്.പി ഹരിശങ്കര്‍ ഐ.പി.എസ്. കുറ്റകൃത്യം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. അതിനാല്‍ തന്നെ അന്വേഷണവും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടുത്തക്കാരന്‍ സുരേഷ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് സാക്ഷിയായിരുന്നു.
ഉത്ര കൊലക്കേസ്; 82-ാം നാള്‍ കുറ്റപത്രം സമര്‍പ്പിച്ചു
കുറ്റകൃത്യം ഏറെ വ്യത്യസ്ഥത നിറഞ്ഞതാണ്. അതിനാല്‍ തന്നെ അന്വേഷണവും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടുത്തക്കാരന്‍ സുരേഷ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് സാക്ഷിയായിരുന്നു.
സുരേഷിനെയാണ് കേസില്‍ ഒന്നാം സാക്ഷിയാക്കിയത്. സൂരജിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 217 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണ്‍ പരിശോധനാ ഫലം, സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്, കമ്പ്യൂട്ടറുകളുടെയും ഹാര്‍ഡ് ഡിസ്‌കുകളുടെയും പരിശോധനാ ഫലം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട്, ഡി.എന്‍.എ പരിശോധനാ ഫലം തുടങ്ങി 230 തരം ശാസ്ത്രീയ തെളിവുകള്‍ സഹിതം രണ്ടായിരത്തിലധികം പേജുകളുള്ളതാണ് കുറ്റപത്രം. ദൃക്‌സാക്ഷിയില്ലാത്ത കൊലപാതകം, സാധാരണയില്‍ നിന്നും വ്യത്യസ്തമായി പാമ്പിനെ ആയുധമാക്കിയുള്ള കൊലപാതകം, കൊലചെയ്യപ്പെട്ടയാളുടെ മാനസിക വൈകല്യം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചത്.
ഭാര്യയെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ സൂരജ് തീര്‍ത്തും തീരുമാനിച്ചിരുന്നു. അതിനായിരുന്നു കൊലപാതകം. യൂട്യൂബിന്‍റെ സഹായത്തോടെ വലിയ പഠനം തന്നെ ഇതിനായി സൂരജ് നടത്തിയിരുന്നു. പാമ്പ് കടിച്ചാല്‍ വേദനയുണ്ടാകുമെന്ന് മനസിലാക്കിയ പ്രതി ഉത്രക്ക് വേദന അനുഭവപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതി എടുത്തിരുന്നു. ചൈനയില്‍ ഗവേഷണം നടത്തുന്ന വിദഗ്ധന്‍റെയും ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിട്യൂട്ടിലെ പ്രൊഫ ഡോ. ശര്‍മയുടെയും ഹൈദരാബാദ് അടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അന്വേഷണ സംഘം തേടിയിരുന്നു. പാമ്പിന്‍ വിഷത്തെപ്പറ്റിയും പാമ്പുകളെപ്പറ്റിയും വിശദമായ പഠന റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മാനുഷികമായി ചെയ്യാവുന്നതെല്ലാം ഈ കേസ് അന്വേഷണത്തില്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘവും സംസ്ഥാന പൊലീസ് മേധാവിയും ഇക്കാര്യത്തില്‍ പൂര്‍ണ തൃപ്തരാണെന്നും എസ്.പി പറഞ്ഞു.