ഉത്ര കൊലക്കേസ് കേസ് പ്രതി സുരേഷിനെ തെളിവെടുപ്പിനായി ആറ്റിങ്ങലിൽ എത്തിച്ചു - തിരുവനന്തപുരം
ആലംകോട്, വഞ്ചിയൂർ പുതിയ തടത്തിലുള്ള ഷിബുവിന്‍റെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നാണ് സുരേഷ് പാമ്പിനെ പിടികൂടിയത്.
ഉത്ര കേസ് പ്രതി സുരേഷിനെ തെളിവെടുപ്പിനായി ആറ്റിങ്ങൽ എത്തിച്ചു
തിരുവനന്തപുരം:ഉത്ര കൊലക്കേസ് കേസ് പ്രതി സുരേഷിനെ തെളിവെടുപ്പിനായി ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ പുതിയ തടത്തിലുള്ള ഷിബുവിന്‍റെ വീട്ടിൽ എത്തിച്ചു. ഇവിടെ നിന്നാണ് സുരേഷ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് എടുത്ത കേസിലെ തെളിവ് ശേഖരണമാണ് നടന്നത്. സുരേഷ് പാമ്പിനെ പിടികൂടിയതിനു ശേഷം അവിടെ നിന്നും ലഭിച്ച പാമ്പിന്‍റെ മുട്ടകൾ കുഴിച്ചിട്ടു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നാളെ ശാസ്‌ത്രീയ പരിശോധന നടക്കും.