കേരളം

kerala

ETV Bharat / state

ഉത്രാ വധം; സ്ത്രീധന പീഡനം നടന്നതായി റിപ്പോർട്ട് - അഞ്ചൽ ഉത്രാ വധക്കേസ്

വനിതാ കമ്മിഷൻ നിർദേശപ്രകാരം പത്തനംതിട്ട പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഉത്രാ വധം  ഗാർഹിക, സ്ത്രീധന പീഡനം  കൊല്ലം  അഞ്ചൽ ഉത്രാ വധക്കേസ്  വനിതാ കമ്മിഷൻ
ഉത്രാ വധം: ഗാർഹിക സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട്

By

Published : Jun 3, 2020, 2:01 PM IST

കൊല്ലം:അഞ്ചൽ ഉത്രാ വധക്കേസിൽ ഗാർഹിക സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട്. കേസിൽ ഉത്രയുടെ ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ പ്രതികളായി തുടരും. വനിതാ കമ്മിഷൻ നിർദേശപ്രകാരം പത്തനംതിട്ട പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

റിപ്പോർട്ട് കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന് കൈമാറും എന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. കേസ് ഒരു ഏജൻസി തന്നെ അന്വേഷിക്കുന്നതാകും ഗുണകരമെന്നും ഷാഹിദാ കമാൽ പറഞ്ഞു.

ഉത്രാ വധം: ഗാർഹിക സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട്

ABOUT THE AUTHOR

...view details