കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതികളെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി സൂരജിനെയും രണ്ടാംപ്രതി സുരേഷിനെയുമാണ് ഏഴ് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയില്‍ വിട്ടത്. ഇരുപത്തി മൂന്നാം തീയതി പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കണം. പുനലൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഉത്ര വധം; പ്രതികളെ വനംവകുപ്പ് കസ്റ്റഡിയില്‍ വിട്ടു
ഒന്നാം പ്രതി സൂരജിനെയും രണ്ടാംപ്രതി സുരേഷിനെയുമാണ് ഏഴ് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം, കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിലെ ഗവേഷകനെ നിയോഗിക്കാൻ നേരത്തെ ധാരണയായി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായി നടന്ന ചർച്ചയിലായിരുന്നു തീരുമാനം. ഉത്രയുടെയും പ്രതിയായ ഭർത്താവ് സൂരജിന്‍റെയും വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു നിർദേശം. വിഷയത്തിൽ പ്രവൃത്തി പരിചയമുള്ള രണ്ട് പേരുടെ വിവരങ്ങൾ വനം വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ രാസ പരിശോധനാ ഫലങ്ങൾ കേസ് അന്വേഷണത്തിന് അനുകൂലമാണ്.
പാമ്പിന്‍റെ ഡിഎൻഎ ഉൾപ്പെടെ 18 പരിശോധനകളാണ് നിലവില്‍ ലാബിൽ നടന്നുവരുന്നത്. ഇതുവരെയുള്ള സൂചനകൾ കൊലപാതകത്തിൽ സൂരജിന്‍റെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതാണ്.