കേരളം

kerala

ETV Bharat / state

സ്‌മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് - പി രാജീവ്

വ്യവസായ മന്ത്രി പി. രാജീവും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും ചേര്‍ന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌തു.

United Electrical Industries with Smart Water Energy Meters  United Electrical Industries  Smart Water Energy Meters  സ്‌മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്  സ്‌മാര്‍ട്ട് വാട്ടര്‍ എനര്‍ജി മീറ്റർ  യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്  പി രാജീവ്  കെഎൻ ബാലഗോപാൽ
സ്‌മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്; പിന്തുണച്ച് മന്ത്രിമാർ

By

Published : Sep 11, 2021, 9:47 PM IST

Updated : Sep 11, 2021, 10:17 PM IST

കൊല്ലം: സ്‌മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന മീറ്റര്‍ കമ്പനി പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുന്നു. വ്യവസായ മന്ത്രി പി. രാജീവും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും ചേര്‍ന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌തു.

സര്‍ക്കാരിന്‍റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായാണ് പുതുസംരംഭങ്ങള്‍ എങ്കിലും വ്യവസായ കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സഹായം ആവശ്യമായ വ്യവസായങ്ങള്‍ക്ക് ഒന്നിച്ച് തുക ലഭ്യമാക്കുന്ന രീതിയാണ് ഇനിയുണ്ടാവുക.

സ്‌മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്

ഉത്പാദനക്ഷമത കൂട്ടി ലാഭകര മാതൃകകളായി പൊതുമേഖല സ്ഥാപനങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള സംരംഭങ്ങളാണ് കേരളത്തില്‍ ഇനി ഉണ്ടാവുകയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

മീറ്റര്‍ കമ്പനിയുടേതുള്‍പ്പെടെ ഒരു കാലത്ത് തലയെടുപ്പുണ്ടായിരുന്നവയൊക്കെ പുനരുദ്ധരിക്കുകയാണ് സര്‍ക്കാര്‍. അതിനാവശ്യമായ ധനകാര്യ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കോടി നാല്‍പ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവിടുത്തെ സംരംഭങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മാസ്റ്റർപ്ലാൻ : പി. രാജീവ്

എം. നൗഷാദ് എംഎല്‍എ അധ്യക്ഷനായ പരിപാടിയിൽ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, മാനേജിങ് ഡയറക്‌ടർ എസ്.ആര്‍. വിനയകുമാര്‍, മാനേജര്‍മാരായ എം. മൊഹമദ്, എസ്. രത്‌നകുമാര്‍, റിയാബ് ചെയര്‍മാന്‍ ഡോ. ആര്‍. അശോക്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Sep 11, 2021, 10:17 PM IST

ABOUT THE AUTHOR

...view details