കൊല്ലം: യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വടിവാളുമായെത്തിയ യുവാവ് പിടിയിൽ. അഞ്ചൽ സ്വദേശി ഷാലുവാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ ആയുധവുമായെത്തി കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ പ്രവർത്തകർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇയാൾ വന്ന കാറും വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വടിവാളുമായെത്തി ഭീഷണി; യുവാവ് പിടിയിൽ - UDF election committee office threatened with a sword
എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് യുവാവ് ആയുധവുമായെത്തി കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയത്
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വടിവാളുമായെത്തി ഭീഷണി; യുവാവ് പിടിയിൽ
ചടയമംഗലം മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ സിപിഎം പ്രവർത്തനായ അസീമിനെ അടിച്ചതാരാണ് എന്ന് ചോദിച്ചാണ് ഷാലു ഭീഷണി മുഴക്കിയത്. വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ഷാലുവിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. ഇയാൾ മറ്റ് കേസുകളിലും പ്രതിയാണ്.