കേരളം

kerala

ETV Bharat / state

പ്രവർത്തകരിൽ ആവേശം വിതറി പിസി വിഷ്ണുനാഥ് കുണ്ടറയിൽ എത്തി

വൈകിട്ട് നാലുമണിയോടെ കുണ്ടറയിലെത്തിയ പി സി വിഷ്ണുനാഥ് വേലുത്തമ്പി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് പ്രചാരണത്തിന് തുടക്കം കുറിച്ചു

By

Published : Mar 18, 2021, 2:56 AM IST

PC Vishnunath at Kundara  UDF candidate PC Vishnunath  യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്ണുനാഥ്  പിസി വിഷ്ണുനാഥ് കുണ്ടറയിൽ
പ്രവർത്തകരിൽ ആവേശം വിതറി പിസി വിഷ്ണുനാഥ് കുണ്ടറയിൽ എത്തി

കൊല്ലം: പ്രവർത്തകരിൽ ആവേശം വിതറി പിസി വിഷ്ണുനാഥ് കുണ്ടറയിൽ എത്തി. യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിൽ എത്തിയ പിസി വിഷ്ണുനാഥിന് പ്രവർത്തകർ ആവേശോജ്വലമായ സ്വീകരണമാണ് നൽകിയത്. വൈകിട്ട് നാലുമണിയോടെ കുണ്ടറയിലെത്തിയ പി സി വിഷ്ണുനാഥ് വേലുത്തമ്പി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് പ്രചാരണത്തിന് തുടക്കം കുറിച്ചു.

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയാൽ മാത്രമേ യുഡിഎഫിന് അധികാരത്തിൽ എത്താൻ സാധിക്കുകയുള്ളൂ എന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ എല്ലാ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. ഇനിയും വിശദാംശങ്ങൾ പുറത്തു വരാനുണ്ടെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ റോഡ്ഷോയോടു കൂടിയാണ് പിസി വിഷ്ണുനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ABOUT THE AUTHOR

...view details