കേരളം

kerala

ETV Bharat / state

ആറരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - kollam cannabis case

ചാത്തന്നൂർ കാരംകോട് പ്രസാദ് നിവാസിൽ അനൂപും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.

കൊല്ലത്ത് ആറരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

By

Published : Nov 6, 2019, 12:03 PM IST

കൊല്ലം:നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 6.832 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. ചാത്തന്നൂർ കാരംകോട് പ്രസാദ് നിവാസിൽ അനൂപും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് കൊല്ലം റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പൊലീസ് പിടിയിലായത്. ചാത്തന്നൂർ മേഖലയിലും സ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ വിതരണം ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനുമായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

കൊല്ലം സിറ്റി ഡിസിആർബി എ.സി.പി അനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്. ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. കൊല്ലം സിറ്റി പൊലീസ് മേധാവി പി.കെ മധു ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിൽ ഡൻസാഫ് ടീമിൻ്റെ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

വര്‍ധിച്ച് വരുന്ന കഞ്ചാവ് വില്‍പ്പന അടിച്ചമര്‍ത്തുമെന്നും ജില്ലാ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details