കൊല്ലം :കുണ്ടറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചെങ്കോട്ട റെയില്‍പാതയിലാണ് സംഭവം. മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 9ന് കേരളപുരം മാമൂടിന് സമീപത്തുവച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുപോയ മെമു തട്ടിയായിരുന്നു മരണം.
അപകടം നടന്നയുടൻ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. കുണ്ടറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹങ്ങള്‍ കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുണ്ടറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു :ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചിരുന്നു. കൊല്ലം സ്വദേശിയായ നിഖിതയാണ്(19) മരിച്ചത്. ഫെബ്രുവരി 28നാണ് അപകടം ഉണ്ടായത്.
താംബരം സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു നിഖിത. താംബരത്തിനടുത്തുള്ള ആനന്ദപുരത്തെ ഹോസ്‌റ്റലിലായിരുന്നു നിഖിത താമസിച്ചിരുന്നത്. പഠനത്തോടൊപ്പം കിന്‍റര്‍ഗാര്‍ഡനിൽ അധ്യാപികയായും നിഖിത ജോലി ചെയ്‌തിരുന്നു. പുലര്‍ച്ചെ ജോലിക്കായി ഇറുംപുളിയൂരിലേക്ക് പോകവെ താംബരം ജിഎസ്‌ടി റോഡിന് സമീപമുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ വരുന്നത് പെൺകുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അതേസമയം, വേഗത്തില്‍ എത്തിയ ഗുരുവായൂര്‍ എക്‌സ്‌പ്രസ് തട്ടി തല്‍ക്ഷണം നിഖിത മരണപ്പെടുകയായിരുന്നു. അപകടസമയം സ്ഥലത്തുണ്ടായിരുന്ന ആളുകളാണ് താംബരം റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.