കൊല്ലം: ജില്ലയില്‍ കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേർ പിടിയിൽ. തഴുത്തല സ്വദേശികളായ മേലേവിള വീട്ടിൽ ഭാസ്‌കരന്‍റെ മകൻ റെജി (45), തഴുത്തല പി.കെ.പ്രേം നിവാസിൽ രഘുനാഥന്‍റെ മകൻ പ്രേംനാഥ് (31) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി വില്‍പനയ്ക്കായി കൊണ്ടുപോകും വഴിയാണ് ഇരുവരും പിടിയിലായത്. ബൈക്കിന്‍റെ പെട്രോൾ ടാങ്കിന് താഴെയായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്തു.
കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേർ പിടിയിൽ - കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേർ പിടിയിൽ
തഴുത്തല സ്വദേശികളായ റെജി, പ്രേംനാഥ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേർ പിടിയിൽ
ബൈക്കിൽ കറങ്ങി നടന്നു കഞ്ചാവ് വില്‍പന നടത്തുന്നവരിൽ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. വിദ്യാർഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പന നടത്തുകയാണ് ഇവരുടെ രീതി. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു . കുണ്ടറ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.