കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വീടിനുള്ളിൽ സൂക്ഷിച്ച 33 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്‍റെ പിടിയില്‍. ഉളിയക്കോവിൽ സ്വദേശി നവാസ്, താമരക്കുളം സ്വദേശി സുധീർ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. മുഖ്യ പ്രതിക്കായി തെരച്ചിൽ തുടരുന്നു.
കൊല്ലം ഉളിയക്കോവിൽ കച്ചികടവ് ജങ്‌ഷനിലുള്ള വീട്ടുവളപ്പില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചാക്കിലാക്കി ഓലകൊണ്ട് മറച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. മലക്കറി എന്ന വ്യാജേനെ ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു.