കൊല്ലം:കൊട്ടാരക്കരയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. വർക്കല അയിരൂർ സ്വദേശികളായ ബാലു, അനന്ദു എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെബി രവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പൊലീസ് പിടിയിലായത്. വിപണിയിൽ അമ്പതിനായിരം രൂപ വിലമതിക്കുന്ന എൽഎസ്എസ് ക്യാമ്പുകൾ അടക്കമുള്ള മയക്കുമരുന്നുകളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നുകളാണ് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊല്ലത്ത് മയക്ക് മരുന്നുമായി രണ്ട് പേർ പിടിയിൽ - Crime news of the hour
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസ് പിടിയിലായത്

പിടികൂടിയവയില്‍ ഉള്‍പ്പെടുന്ന എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫെറ്റാമിന്‍ ) എന്ന മയക്കുമരുന്ന് ഒരു ഗ്രാം 6000 രൂപക്കാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. ഒരു ഗ്രാം എംഡിഎംഎ ആവശ്യമുള്ളവര്‍ പൗച് എന്നും. അര ഗ്രാം ആവശ്യമുള്ളവര്‍ പോയിന്‍റ് എന്നും കോഡ് ഭാഷ ഉപയോഗിച്ചാണ് ഇവരെ ബന്ധപ്പെട്ടിരുന്നത്.
കൊട്ടാരക്കര ഐഎസ്എച്ച്ഒ അഭിലാഷ് ഡേവിഡ് , എസ്. ഐ . ആശ ചന്ദ്രന്‍, കൊല്ലം റൂറല്‍ ഡാന്‍സഫ് എസ്. ഐ. വി. എസ്. വിനീഷ് ജി, എസ്ഐ മാരായ ശിവശങ്കരപിള്ള, അജയകുമാര്‍, അനില്‍കുമാര്‍, രാധാകൃഷ്ണപിള്ള, ബിജോ, സി. പി. ഒ ഷിബു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.