കേരളം

kerala

ETV Bharat / state

കൊല്ലത്തെ തുടര്‍ അക്രമങ്ങളില്‍ രണ്ട് പേർ പിടിയിൽ - മേക്കോൺ ജങ്ഷനിൽ ബൈക്ക് കത്തിച്ചു

മങ്ങാട് സ്വദേശി ജയ്ഗണേശ് (26), കൊറ്റങ്കര സ്വദേശി വിഷ്ണു (25) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായത്.

Two arrested for various offenses in Kollam  മേക്കോൺ ജങ്ഷനിൽ ബൈക്ക് കത്തിച്ചു  നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ
നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ

By

Published : Apr 11, 2021, 10:29 PM IST

കൊല്ലം: കഴിഞ്ഞ ദിവസം ജില്ലയിൽ പലയിടങ്ങളിലായി നടത്തിയ അക്രമ സംഭവങ്ങളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. മേക്കോൺ ജങ്ഷനിൽ ബൈക്ക് കത്തിക്കുകയും കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷൻ പരിധികളിൽ വാൾ ഉപയോഗിച്ച് അക്രമം നടത്തുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്. മങ്ങാട് സ്വദേശി ജയ്ഗണേശ് (26), കൊറ്റങ്കര സ്വദേശി വിഷ്ണു (25) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞദിവസം മേക്കോൺ ജങ്ഷനിൽ വൈകിട്ട് രണ്ട് യുവാക്കളെ വെട്ടിപ്പരിരക്കേൽപ്പിക്കുകയും അവരുടെ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. കുണ്ടറ, കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ അക്രമത്തിന്‍റെ സിസിടി ദൃശ്യങ്ങൾ വഴിയാണ് പ്രതികളിലേക്ക് എത്തിയത്.

മേക്കോണിന് പുറമേ പണ്ടാരക്കുളത്തും വെള്ളൂച്ചിറയിലും പ്രതികൾ അക്രമം നടത്തിയിരുന്നു. എല്ലായിടത്തും സംഘമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമം നടത്തുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details