കേരളം

kerala

ETV Bharat / state

Ganja Seized | ബൈക്കിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ - കഞ്ചാവ് പിടികൂടി

കഞ്ചാവുമായി ബൈക്കിൽ വരുന്നതിനിടെ കടയ്ക്കൽ പങ്ങലുകാട് വച്ചാണ് പ്രതികള്‍ എക്‌സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 1.200 കിലോഗ്രാം കഞ്ചാവ് പിടികൂടി

kollam ganja seized  peddling ganja  two arrested for peddling ganja  കഞ്ചാവ് വിൽപന  കഞ്ചാവ് വിൽപന അറസ്റ്റ്  കടയ്ക്കൽ കഞ്ചാവ് പിടികൂടി  കഞ്ചാവ് പിടികൂടി  Ganja Seized
Ganja Seized| ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ

By

Published : Nov 24, 2021, 10:14 PM IST

കൊല്ലം: കടയ്ക്കലില്‍ ബൈക്കില്‍ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര സ്വദേശികളായ സുജിത്, വിഷ്‌ണു എന്നിവരെയാണ് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ പക്കല്‍ നിന്നും 1.200 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവുമായി ബൈക്കിൽ വരുന്നതിനിടെ കടയ്ക്കൽ പങ്ങലുകാട് വച്ചാണ് പ്രതികള്‍ എക്‌സൈസിന്‍റെ പിടിയിലായത്.

ബൈക്കിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ

Also read: MDMA Seized | വന്‍ ലാഭം ലക്ഷ്യം: മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

ആവശ്യക്കാർ പറയുന്നതിന് അനുസരിച്ച് ബൈക്കിൽ ഓരോ സ്ഥലങ്ങളിൽ എത്തി എറിഞ്ഞിട്ട് കൊടുക്കുകയാണ് ഇവരുടെ രീതി. ഡിജിറ്റര്‍ മാര്‍ഗം ഉപയോഗിച്ചാണ് പ്രതികള്‍ പണമിടപാട് നടത്തിയിരുന്നത്. ഈ സംഘത്തിൽ നിരവധി പേർ ഉൾപ്പെട്ടതായി സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details