അനധികൃത മദ്യവില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍ - രണ്ട് പേര്‍ അറസ്റ്റില്‍
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്
അനധികൃത മദ്യവില്‍പ്പന, രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലം: അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പുനലൂര്‍ പൊലീസ് പിടികൂടി. ആര്യങ്കാവ് പുളിമൂട്ടിൽ സ്വദേശി അനിൽകുമാർ(40), കരവാളൂർ സ്വദേശി സനൽ(32) എന്നിവരാണ് പിടിയിലായത്. ഹരിയാന നിർമ്മിത വിദേശ മദ്യമാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയത്. പ്രതികളിൽ നിന്ന് ഒരു ലക്ഷത്തി നാൽപത്തിയാറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത മദ്യവില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസ് വലയിലായത്.