കൊല്ലം:ചടയമംഗലത്ത് വൃദ്ധനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരിങ്ങള്ളൂർ സ്വദേശികളായ അജു, ബോബൻ ഡേവിഡ് എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇടമുളക്കല്‍ സ്വദേശി ജോയിയുടെ വീട് വ്യാജവാറ്റിന് വിട്ടു കൊടുക്കാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്.
വൃദ്ധനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - illicit liqour
വ്യാജവാറ്റിന് വീട് വിട്ടു കൊടുക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കലാശിച്ചത്
വൃദ്ധനെ ആക്രമിച്ചു
ജോയ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീടിന്‍റ പൂട്ട് പൊളിച്ചു അതിക്രമ൦ കാണിക്കുകയും വീട്ടിനുള്ളിൽ നിന്നും 2800 രൂപ മോഷ്‌ടിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.