ലഡാക്കില്‍ ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു - ട്രക്ക് മറിഞ്ഞ് അപകടം
കൊട്ടാരക്കര മാവടി സ്വദേശിയായ സൈനികനാണ് മരിച്ചത്
കൊല്ലം: ലഡാക്കില്‍ നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് കൊട്ടാരക്കര മാവടി സ്വദേശിയായ സൈനികന്‍ മരിച്ചു. മാവടി തെങ്ങുവിള ജങ്ഷനില്‍ അഭിലാഷ് ഭവനില്‍ അഭിലാഷ്‌കുമാര്‍(35) ആണ് മരിച്ചത്. ലഡാക്കില്‍ നിന്ന് വാഹനവ്യൂഹത്തിന് ഒപ്പം സഞ്ചരിക്കവെ അഭിലാഷ് സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഹരിയാന സ്വദേശിയായ സൈനികനും മരിച്ചു. രാവിലെ എട്ട് മണിക്കാണ് അപകടം നടന്നത്. ലേയിലെ സൈനിക ആശുപത്രിയിലുള്ള മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ രഞ്ജിനി. മകന്‍ അഭിഷേക്. ഡിസംബറിലാണ് അഭിലാഷ്‌കുമാര്‍ നാട്ടിലെത്തി മടങ്ങിയത്.