കൊല്ലം : സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ നിലവിൽ വരുന്ന ട്രോളിങ്ങ് നിരോധനത്തിൽ ഇളവ് വേണമെന്ന് ബോട്ട് ഉടമകൾ. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഇതിൽ 15 ദിവസമെങ്കിലും ഒഴിവാക്കി കിട്ടണമെന്നാണ് ആവശ്യം.
4200ലധികം ട്രോളിങ് ബോട്ടുകൾ നാളെ അർധരാത്രി മുതൽ നിശ്ചലമാകും. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒൻപതിന് മുന്‍പ് തീരം വിട്ടുപോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മീന്‍പിടുത്തം നടത്താം.
Read More:സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ മുതൽ
12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ജൂലൈ 31 വരെയുള്ള നിരോധനം. ലോക്ക് ഡൗൺ ദുരിതത്തിലും ഇന്ധന വിലവർധനവിലും ബുദ്ധിമുട്ടുന്ന മത്സ്യ തൊഴിലാളികൾക്ക് നിരോധന കാലത്ത് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ. സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം.
യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്‌പ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ഇക്കാലയളവിലേക്ക് മാത്രം പ്രത്യേക പാക്കേജ് എന്ന ആവശ്യവുമുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ മായം കലർന്ന മത്സ്യം വിപണനം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശമുണ്ട്.
ട്രോളിങ്ങ് നിരോധനം : ഇളവ് വേണമെന്ന് ബോട്ട് ഉടമകൾ