കേരളം

kerala

ETV Bharat / state

ആര്യങ്കാവില്‍ ചരക്ക് ലോറിയില്‍ ആള്‍ക്കാരെ അതിര്‍ത്തി കടത്തുന്നു

പഴങ്ങൾ നിറയ്‌ക്കുന്ന പെട്ടികൾ അടുക്കി അതിനുള്ളിലാണ് ആളുകളെ കടത്താൻ ശ്രമിച്ചത്

കൊല്ലം വാർത്ത  kollam news  വണ്ടി പിടിച്ചെടുത്ത് പൊലീസ്  ചരക്ക് വാഹനങ്ങൾ വഴി ആളുകളെ കടത്തുന്നു
അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ വഴി ആളുകളെ കടത്തുന്നു; വണ്ടി പിടിച്ചെടുത്ത് പൊലീസ്

By

Published : Apr 23, 2020, 4:17 PM IST

Updated : Apr 23, 2020, 4:55 PM IST

കൊല്ലം:ആര്യങ്കാവ് ചെക്പോസ്റ്റ് വഴി ആളുകളെ അതിർത്തി കടത്തുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കേരളത്തിലേക്ക് പഴങ്ങൾ എത്തിച്ച് മടങ്ങിയ വാഹനം പിടിച്ചെടുത്തു. പഴങ്ങൾ നിറയ്‌ക്കുന്ന പെട്ടികൾ അടുക്കി അതിനുള്ളിലാണ് ആളുകളെ കടത്താൻ ശ്രമിച്ചത്. ആര്യങ്കാവ് വഴി ദിവസവും നിരവധി ചരക്ക് വാഹനങ്ങൾ ആണ് കടന്നുപോകുന്നത്. സമാനമായ സാഹചര്യത്തിൽ ഒളിച്ചു കടത്തൽ നടന്നോ എന്നത് സംബന്ധിച്ച് പൊലീസ് പരിശോധന നടത്തും.

ആര്യങ്കാവില്‍ ചരക്ക് ലോറിയില്‍ ആള്‍ക്കാരെ അതിര്‍ത്തി കടത്തുന്നു
അതേസമയം, അതിർത്തിയിൽ പരിശോധനകൾ കർശനമാക്കാനും ഊടുവഴികളിൽ സഞ്ചാരം ഉൾപ്പെടെ തടയുന്നതിനും കലക്ടർ നിർദേശിച്ചു. അനധികൃതമായി യാത്രക്കാരെ കയറ്റി വരുന്ന ചരക്കു വാഹനങ്ങളുടെ പെർമിറ്റും ഡ്രൈവർമാരുടെയും ജീവനക്കാരുടെയും ലൈസൻസും റദ്ദാക്കും. സമൂഹ വ്യാപന സാധ്യത തടയാൻ തമിഴ്‌നാടുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത് എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
Last Updated : Apr 23, 2020, 4:55 PM IST

ABOUT THE AUTHOR

...view details