കൊല്ലം: അപകടമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വഴി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ട്രാക്കിന്‍റെ പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് മന്ത്രി കെ കെ ശൈലജ. ട്രോമാ കെയർ ആന്‍റ് റോഡ് ആക്‌സിഡന്‍റ് എയ്‌ഡ് സെന്‍റര്‍ അഥവാ ട്രാക്ക് സൊസൈറ്റിയുടെ ഐസിയു ആംബുലൻസ് ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് ആംബുലൻസിന്‍റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. അപകട സമയങ്ങളിൽ രക്ഷാ പ്രവർത്തനത്തിനായി ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും പരിശീലിപ്പിക്കുക, പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനങ്ങൾ നൽകി സിവിലിയൻ സേനകൾ രൂപീകരിച്ച് ദുരന്ത മേഖലകളിൽ പ്രവർത്തിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ട്രാക്കിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നത്. ഋഷിരാജ് സിങ് ഗതാഗത കമ്മീഷണർ ആയിരുന്നപ്പോൾ ആർ ടി ഒ മാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ രൂപീകരിച്ച സൊസൈറ്റികളിലൊന്നാണ് ട്രാക്ക്.
ട്രാക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമെന്ന് ആരോഗ്യമന്ത്രി - കൊല്ലം
ട്രാക്കിന്‍റെ ഐസിയു ആംബുലൻസ് ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ.
![ട്രാക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമെന്ന് ആരോഗ്യമന്ത്രി ട്രാക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയം ആരോഗ്യമന്ത്രി കെ കെ ശൈലജ track ambulance flag off done in kollam troma care and road accdent aid center track track kollam kollam kollam latest news കൊല്ലം ട്രാക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10212866-thumbnail-3x2-track.jpg)
ഫ്ലാഗ് ഓഫ് ചടങ്ങിൽ ട്രാക്ക് പ്രസിഡന്‍റ് സത്യൻ പി എ, ഗവേർണിങ്ങ് ബോഡി കോർഡിനേറ്ററും ആർ ടി ഒയുമായ ആർ രാജീവ്, വൈസ് പ്രസിഡന്‍റും ഡെപ്യൂട്ടി ഡിഎംഒ യുമായ ഡോ സി ആർ ജയശങ്കർ, ജോയിന്‍റ് ആർ ടി ഒ ജോയ്, വൈസ് പ്രസിഡന്‍റും ഹോളിക്രോസ് ആശുപത്രി എമർജൻസി വിഭാഗം മേധാവിയുമായ ഡോ ആതുരദാസ്, ട്രഷറർ ബിനുമോൻ, ജോയിന്‍റ് സെക്രട്ടറി ഓലയിൽ സാബു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം വി ഐ ബിനു ജോർജ്, രഞ്ജിത്, അനിൽകുമാർ, കലക്‌ട്രേറ്റ് ജൂനിയർ സൂപ്രണ്ടുമാരായ അജിത് ജോയ്, ഗിരിനാഥ്, ലൈഫ് അംഗങ്ങളായ സന്തോഷ് കുമാർ, ജലീൽ, വളന്‍റിയര്‍മാരായ മുഹമ്മദ് അമീൻ, ജയൻ പ്രഭ,സിബു രാജ് എന്നിവർ പങ്കെടുത്തു.