നിയമലംഘനം; കൊല്ലത്ത് ശനിയാഴ്‌ച രജിസ്റ്റർ ചെയ്‌തത് 56 കേസുകൾ - 56 cases registerd
62 പേരെ അറസ്റ്റ് ചെയ്തു. 46 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൊല്ലം പൊലീസ്. നിയമ ലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശനിയാഴ്‌ച മാത്രം 56 കേസുകൾ രജിസ്റ്റർ ചെയ്‌തു. 62 പേരെ അറസ്റ്റ് ചെയ്തു. 46 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.