കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിലേക്ക് ഇടിച്ചു കയറി അപകടം. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച (17.01.23) രാവിലെ 10 മണിയോടെ കൊല്ലം പൂയപ്പള്ളി ജംഗ്ഷനടുത്താണ് സംഭവം.
ടിപ്പർ ലോറി ഇടിച്ചു മറിഞ്ഞത് കാറിന് മുകളിലേക്ക്, യാത്രക്കാർ രക്ഷപെട്ടത് അത്‌ഭുതകരമായി - ടിപ്പർ കാറിൽ ഇടിച്ചു മറിഞ്ഞു
ടിപ്പർ ലോറി വരുന്നത് നോക്കാതെ മെയിൻ റോഡിലേക്ക് കാർ ഓടിച്ചു കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊല്ലം പൂയപ്പള്ളി ജംഗ്ഷനടുത്താണ് സംഭവം.
പാറ കയറ്റി മൊട്ടക്കാവിലേക്കു പോയ ടിപ്പർ ലോറി ഇട റോഡ് വഴി വന്ന കാറിൽ ഇടിച്ചു മറിയുകയായിരുന്നു. അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സക്ക് വന്ന തേവലക്കര തച്ചീരഴിക്കത്ത് വീട്ടിൽ തോമസ്, ഭാര്യ മോളി തോമസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്. കാർ പൂർണമായും തകർന്ന നിലയിലാണ്.
ടിപ്പർ ലോറി വരുന്നത് നോക്കാതെ മെയിൻ റോഡിലേക്ക് കാർ ഓടിച്ചു കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കുണ്ടറയിൽ നിന്നും ഫയർഫോഴ്സും, കണ്ണനല്ലൂരിൽ നിന്നും പൊലീസും എത്തി ക്രെയിൻ ഉപയോഗിച്ച് ടിപ്പർ ഉയർത്തിയതിനു ശേഷം ആണ് ഗതാഗതം പുന:സ്ഥാപിച്ചത്.