കേരളം

kerala

ETV Bharat / state

ടിപ്പറുകള്‍ കൂട്ടിയിടിച്ചു, ഇടിയുടെ ആഘാതത്തില്‍ ചെയ്‌സില്‍ നിന്നും ബോഡി തെറിച്ച് വീണു - Kollam Crime news

അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍.

Tipper lorry accident kollam  high speed driving  കൊല്ലം ടിപ്പർ ലോറി അപകടം  Kollam Crime news  കൊല്ലം ക്രൈം വാര്‍ത്തകള്‍
ടിപ്പറുകള്‍ കൂട്ടിയിടിച്ചു, ഇടിയുടെ ആഘാതത്തില്‍ ചെയസില്‍ നിന്നും ബോഡി തെറിച്ച് വീണു

By

Published : Feb 2, 2022, 10:19 PM IST

കൊല്ലം: കടയ്‌ക്കലില്‍ ടിപ്പറുകള്‍ കൂട്ടിയിച്ച് അപകടം. കടയ്‌ക്കല്‍ കുമ്മിള്‍ തുളസി മുക്കിൽ വൈകുന്നേരത്തോടെയാണ്‌ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ടിപ്പറിന്‍റെ ചെയ്‌സില്‍ നിന്നും ബോഡി പൂര്‍ണമായും ഇളകി റോഡിലേക്ക്‌ തെറിച്ചു വീണു.

അപകടസമയം റോഡില്‍ മറ്റ് വാഹനങ്ങോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതില്‍ മറ്റ് അപകടം ഒഴിവായി. ടിപ്പറുകള്‍ ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read:ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ

അതേസമയം ടിപ്പറുകളുടെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details