കൊല്ലം: ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്‌ത ദിവസം തന്നെ വിവാഹിതനായി കൊല്ലം ത്യക്കോവിൽവട്ടം പഞ്ചായത്ത് അംഗം സജാദ് സലീം. കൊല്ലം കണ്ണനല്ലൂർ സ്വദേശിനി അൻസിയെയാണ് സജാദ് ഇന്ന് മിന്നു കെട്ടിയത്. നേരത്തെ തീരുമാനിച്ചിരുന്നതാണ് സജാദിന്‍റെ കല്യാണം. അതിനിടയിലാണ് തെരഞ്ഞെടുപ്പു വന്നതും സ്ഥാനാർഥിയായതും ജയിച്ചതും. പക്ഷേ സത്യപ്രതിജ്ഞ തിയതി കല്യാണ ദിനത്തിൽ തന്നെയായത് യാദൃശ്ചികമായിരുന്നു.
പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം സജാദ് പോയത് വിവാഹ പന്തലിലേക്ക് - kollam election news
കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിലെ പുതിയ അംഗം സജാദ് സലീം സത്യപ്രതിജ്ഞ ചടങ്ങിനു പിന്നാലെയായിരുന്നു വിവാഹിതനായത്.
തൃക്കോവിൽവട്ടത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞായിരുന്നു സജാദ് സലീമിന്‍റെ സത്യപ്രതിജ്ഞ. അതിനുശേഷം മുതിർന്ന അംഗങളുടെ അനുഗ്രഹം ഏറ്റുവാങ്ങി നേരെ വധുഗൃഹത്തിലേക്ക്. തുടർന്ന് അവിടെ കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് കുടുബാംഗങ്ങളെ സാക്ഷിയാക്കി സദാദ് മണവാട്ടി അൻസിയെ മിന്നുകെട്ടി. പൊതു പ്രവർത്തകനാണെന്ന് മുമ്പ് ഭാര്യയെ അറിച്ചിരുന്നുവെന്ന് സജാദും പൊതു പ്രവർത്തകനാകുന്നത് ഇഷ്ടമാണെന്ന് അൻസിയും പറഞ്ഞു.
തൃക്കോവിൽവട്ടം കണ്ണനല്ലൂർ ടൗൺ എട്ടാം വാർഡിൽ നടന്ന ചതുഷ്കോണ മത്സരത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച കുടുബശ്രീ പ്രവർത്തകനായ സജാദിന്‍റെ വിജയം യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ്. ഇടതുമുന്നണിയും യുഡിഎഫും എസ്‌ഡിപിഐയും പരസ്പരം നടത്തിയ തീപാറും പോരാട്ടത്തിൽ വോട്ടർമാർ 48 വോട്ട് അധികം നൽകി വാർഡിനെ ചുവപ്പണിയിച്ചു. പോൾ ചെ്‌ത 1752 വോട്ടിൽ 551 വോട്ടുകൾ ഇടതുമുന്നണി നേടി. എസ്‌ഡിപിഐ 503, ലീഗ് 426 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി.